DPmeþGjyms\äv AhmÀUpIÄ {]Jym]n¨p
ന്യൂഡല്‍ഹി: പൊതുമേഖല എണ്ണക്കമ്പനി ജീവനക്കാരും
ലോറി ഉടമകളും നടത്തുന്ന സമരങ്ങളെ ശക്‌തമായി
നേരിടുമെന്ന് കേന്ദ്രസര്‍ക്കാര്‍. സമരം പിന്‍വലിച്ചാല്‍
മാത്രമേ ചര്‍ച്ച നടത്തുകയുള്ളൂ എന്ന് കേന്ദ്ര
ആഭ്യന്തരമന്ത്രി പി. ചിദംബരം അറിയിച്ചു. എണ്ണക്കമ്പനി
ജീവനക്കാരുടെ സമരം നേരിടാന്‍ ആവശ്യമെങ്കില്‍
സൈന്യത്തിന്റെ സേവനം വിനിയോഗിക്കുമെന്ന്
അദ്ദേഹം വ്യക്‌തമാക്കി. ജീവനക്കാര്‍ സമരത്തില്‍ നിന്ന്
പിന്‍മാറിയാല്‍ 30 ദിവസത്തിനകം സമരക്കാരുടെ
ആവശ്യങ്ങള്‍ പ്രധാനമന്ത്രി അറിയിക്കാമെന്ന്
അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
ലോറി സമരക്കാരുടെ പ്രധാന ആവശ്യമായ
സേവനനികുതി പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്.
ഇനിയുള്ള പ്രശ്‌നങ്ങള്‍ അതാതു സംസ്‌ഥാന
സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന്
അദ്ദേഹം നിര്‍ദ്ദേശിച്ചു.
ലോറി സമരം സംബന്ധിച്ച് എല്ലാദിവസവും റിപ്പോര്‍ട്ട്
നല്‍കാന്‍ കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബ്രഹ്‌മദത്ത്
സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സമര നേതാക്കളെ അറസ്‌റ്റു ചെയ്യാനും ലോറികള്‍
പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ നേരിയ മാറ്റങ്ങളേ
ഉണ്ടാക്കിയിട്ടുള്ളൂ. എണ്ണക്കമ്പനി ജീവനക്കാരുടെ
സമരനേതാവ് അമിത് കുമാറിന് 1.45 ലക്ഷം രൂപ
ശമ്പളമുണ്ടെന്ന് പത്രക്കുറിപ്പില്‍ അറിയിച്ച
കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ ജനവികാരം
ഉയര്‍ത്താനും സമരക്കാരെ അനുകൂലിച്ച് സംസാരിച്ച
സി.പി.എം. അടക്കമുള്ള പാര്‍ട്ടികള്‍ക്ക് രാഷ്‌ട്രീയ
തിരിച്ചടിയും നല്‍കാനുള്ള ശ്രമത്തിലാണ്.
എണ്ണവിതരണത്തിന്റെ 25 ശതമാനം നടത്തുന്ന
ബി.പി.സി.എലിലെ ജീവനക്കാര്‍ സമരത്തില്‍ നിന്നും
പിന്‍മാറിയതായി അറിയിപ്പുണ്ട്. തിരുവനന്തപുരം
കൊച്ചുവേളിയിലുള്ള ബി.പി.സി.എല്‍. ഫില്ലിംഗ്
യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ വാര്‍ത്ത സമരക്കാര്‍ നിഷേധിച്ചു. മറ്റൊരു
കമ്പനിയായ എച്ച്.പി.സി.എലില്‍ സമരമില്ല.
സമരത്തില്‍ പങ്കെടുക്കുന്ന 5,000 ത്തോളം വരുന്ന
ജീവനക്കാര്‍ ഉടന്‍ ഹാജരാകണമെന്ന് ഇന്ത്യന്‍ ഓയില്‍
കോര്‍പറേഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. അല്ലെങ്കില്‍
കനത്ത നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു.
ഐഒസിയുടെ മൂന്നു റിഫൈനറികളും പ്രവര്‍ത്തിക്കാന്‍
തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
സമരങ്ങള്‍ മൂലം രാജ്യം സ്‌തംഭനത്തിലേക്ക് നീങ്ങുകയാണ് .
തലസ്‌ഥാനമായ ന്യൂഡല്‍ഹി മുതല്‍ കേരളം വരെ
സമരങ്ങള്‍ക്കുമുമ്പില്‍ പകച്ചു നില്‍ക്കുകയാണ്.
ഡല്‍ഹിയിലെ താപനിലയങ്ങള്‍ക്കുള്ള ഇന്ധന വിതരണം
നിലച്ചതോടെ വൈദ്യുതി ഉല്‍പാദനം തടസപ്പെട്ടു.
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത്
പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍)
ഓഫീസര്‍മാര്‍ സമരത്തില്‍നിന്ന് പിന്‍മാറി. കമ്പനി
ചെയര്‍മാനാണ് ഇക്കാര്യം അറിയിച്ചത്. ഓഫീസര്‍മാര്‍
ജോലിയില്‍ പ്രവേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓയില്‍ ഇന്ത്യ ജീവനക്കാരും സമരം പിന്‍വലിച്ചുവെന്ന്
പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു കമ്പനികളിലെ ജീവനക്കാരും
ഉടന്‍ സമരത്തില്‍നിന്ന് പിന്മാറുമെന്നാണ് സൂചന.
ഇന്ധന ക്ഷാമംമൂലം രാജ്യത്തുണ്ടായ പ്രതിസന്ധി
പരിഹരിക്കാന്‍ തങ്ങളുടെ ജീവനക്കാര്‍ ശനി, ഞായര്‍
ദിവസങ്ങളില്‍ അധിക സമയം ജോലിചെയ്യുമെന്ന്
ബി.പി.സി.എല്‍ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എണ്ണ
ആവശ്യത്തിന്റെ 25 ശതമാനവും നിറവേറ്റുന്നത്
ബി.പി.സി.എല്‍ ആണ്. 27 ശതമാനം ആവശ്യം നിറവേറ്റുന്നത്
ഹിന്ദുസ്ഥാന്‍ പെട്രോളിയവും. എച്ച്.പി.സി.എല്‍ ഓഫീസര്‍മാര്‍
സമരത്തില്‍ പങ്കെടുക്കുന്നില്ല. ഇന്ധന വിതരണത്തില്‍ പ്രധാന
പങ്കു വഹിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍
അടക്കമുള്ളവരാണ് സമരം തുടരുന്നത്.
സമരം മൂലമുണ്ടായ പ്രതിസന്ധിയ്‌ക്ക് വെള്ളിയാഴ്‌ച
വൈകീട്ടോടെ പരിഹാരമാകുമെന്ന് പെട്രോളിയം മന്ത്രി
മുരളി ദേവ്‌ര പറഞ്ഞിരുന്നു. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍
മനസിലാക്കി ഓഫീസര്‍മാര്‍ സമരത്തില്‍നിന്ന് പിന്മാറുമെന്നാണ്
പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരം നേരിടാന്‍
സൈന്യത്തെ വിന്യസിക്കുന്ന കാര്യം ഇന്നുചേര്‍ന്ന
കേന്ദ്ര മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു.
മൂന്നാം ദിവസത്തിലേക്കു കടന്ന ഓഫീസര്‍മാരുടെ സമരംമൂലം
രാജ്യത്തെ പ്രധാന ഓയില്‍ റിഫൈനറികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.
പാനിപ്പട്ട്, മഥുര, ഗുജറാത്ത് എന്നിവിടങ്ങളിലെ റിഫൈനറികളുടെ
പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍
നേരിട്ട ഇന്ധന ക്ഷാമം ഗതാഗതത്തെയും വ്യോമ ഗതാഗതത്തെയും
ബാധിച്ചു. ഇന്ധന ക്ഷാമം മൂലം വെള്ളിയാഴ്‌ച വൈകീട്ടുമുതല്‍
സര്‍വ്വീസ് നിര്‍ത്തിവയ്‌ക്കുമെന്ന് കേരളത്തിലെ സ്വകാര്യ ബസ്
ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മില്‍മയുടെ പാല്‍
വിതരണവും ശനിയാഴ്‌ച മുതല്‍ തടസപ്പെടുമെന്ന് ആശങ്ക
ഉയര്‍ന്നിട്ടുണ്ട്.
Kerala: Long queues were seen outside petrol pumps across the country as alarmed vehicle owners tried to stock up on fuel as petrol vends started to run dry Thursday on the second day of a nationwide strike by employees of public sector oil companies.
Ezhimala (Kerala): Dedicating the Indian Naval Academy here, Prime Minister Manmohan Singh said Thursday that the Indian Navy has a key role in protecting the country from threats coming across the sea.